
കൊച്ചി: സർവജനിൻ ദുർഗോത്സവ് സമിതി കൊച്ചി തേവരയിൽ മഹാലയ ആഘോഷിച്ചു. നവരാത്രിയോടനുബന്ധിച്ച്
സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് പുറപ്പെടുന്ന ദുർഗാദേവിയെ ക്ഷണിക്കുന്ന ദിവസത്തെയാണ് മഹാലയ യായി ബംഗാളി സമൂഹം ആഘോഷിക്കുന്നത്. വെളുപ്പിന് ബീരേന്ദ്ര കൃഷ്ണ ഭദ്രൻ്റെ മഹിഷാസുര മർദിനി റേഡിയോയിൽ കേൾക്കുന്ന ഐതിഹാസികപാരമ്പര്യം തലമുറകളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഹൃദയങ്ങളെ ഭക്തിയും ഗൃഹാതുരത്വവും കൊണ്ട് നിറയ്ക്കുന്ന മഹാലയം വെറുമൊരു ആചാരമല്ലെന്നും മറിച്ച് പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടേയും തിൻമയുടെ മേൽ നൻമയുടെ ശാശ്വത വിജയത്തിൻ്റെയും ആത്മാവാണെന്നുമാണ് ബംഗാളികളുടെ വിശ്വാസം. ബംഗാളികൾക്ക് സാംസ്കാരിക അഭിമാനവും ആത്മീയ ഊഷ്മളതയും വഹിക്കുന്ന ദുർഗാപൂജയുടെ ആത്മാവിൻ്റെ വിളിയാണ്. കൊച്ചിയിൽ നടന്ന മഹാലയ ആഘോഷത്തിൽ
സഞ്ജുക്ത ബോസ്,ഇവാൻഷി ബിശ്വാസ്,ആദിത്യേഷ്, മിഥു ബിശ്വാസ്,സുചിത ബാനർജി,
പ്രീതി ജയ്സ്വാൾ,ഗുഡ്ഡി സിംഗ്, ലക്ഷ്മി പാണ്ഡെ,റീത്ത സിംഗ്, പ്രിയങ്ക മിശ്ര,നന്ദിനി ജയ്സ്വാൾ, ശ്രീയാൻഷ് ജയ്സ്വാൾ,വിനീത് മിശ്ര,വൈഷ്ണവി മിശ്ര, അനയ സിംഗ്, സിയ പാണ്ഡെ, പ്രേം ജയ്സ്വാൾ, രവീന്ദ്രനാഥ് ബിശ്വാസ്,മനോജ് വി രാഘവൻ എന്നിവർ പങ്കെടുത്തു.








